19 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി മാഫിയയ്ക്കെതിരെ പരാതി നൽകിയ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

ckmnews


ചങ്ങരംകുളം:ചിയ്യാനൂരിൽ ലഹരി മാഫിയയ്ക്കെതിരെ പരാതി നൽകിയ യുവാവിനെയും കുടുംബത്തെയും വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി.ചിയ്യാനൂർ സ്വദേശിയായ തിരുന്നാവാള കുളത്തിൽ റഫീഖിനും കുടുംബത്തിനുമാണ് ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റത്. റഫീഖിൻ്റെ നാലു മാസം ഗർഭണിയായ ഭാര്യക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമിസംഘം വീടിൻറെ ജനൽ ചില്ലുകളും അലമാരകളും വിലപിടിപ്പുള്ള വസ്തുക്കളും അടിച്ചുതകർത്തതായും മക്കളെ ഉപദ്രവിച്ചതായും റഫീഖ് പറഞ്ഞു.പ്രദേശത്തെ ലഹരി മാഫിയകൾക്കെതിരെ നേരത്തെ റഫീഖ് ഉൾപ്പെടെയുള്ള പ്രദേശവാസികൾ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയിരുന്നു ഇതിലുള്ള വൈരാഗ്യമാണ് 

ആക്രമണത്തിന് കാരണമെന്നാണ് ആരോപണം.പ്രദേശത്ത് തന്നെയുള്ള ഏതാനും സാമൂഹ്യ വിരുദ്ധരായ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് അക്രമണത്തിന് പിന്നിലെന്ന് റഫീഖ് പറഞ്ഞു.