29 March 2024 Friday

വ്യാപാരികള്‍ക്ക് വാക്സിന് മുന്‍ഗണന നല്‍കണം:വ്യാപാരി വ്യവസായി സമിതി യൂത്ത് വിങ്ങ് നിവേദനം നല്‍കി

ckmnews

ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്ന മുഴുവൻ വ്യാപാരികൾക്കും വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വ്യാപാരി വ്യവസായി സമിതി യൂത്ത് വിങ്ങ് ചങ്ങരംകുളം യൂണിറ്റ് പഞ്ചായത്തിന് നിവേദനം നല്‍കി.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ് രിയ സൈഫുദ്ധീനും,ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതിഭ ടീച്ചർക്കും,ആരോഗ്യകേന്ദ്രത്തിലും നിവേദനം നൽകി.യൂത്ത് വിങ്ങ് സെക്രട്ടറി ഷാഫി പള്ളിക്കര, യൂത്ത് വിങ്ങ് ഏരിയ സെക്രട്ടറി ഫൈസൽ, യൂത്ത് വിങ്ങ് എടപ്പാൾ ഏരിയ കമ്മിറ്റിയങ്കം റൗഫ്ചിയ്യാനൂർ,അജ്മൽ മാട്ടം ,സന്തോഷ്പാലക്കൽ, ഉമ്മർഎന്നിവർ പങ്കെടുത്തു