19 April 2024 Friday

മതംമാറി പ്രണയിച്ച 22കാരനെയും 19കാരിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; ബന്ധുക്കള്‍ ഒളിവില്‍

ckmnews

മതംമാറി പ്രണയിച്ച 22കാരനെയും 19കാരിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; ബന്ധുക്കള്‍ ഒളിവില്‍


ബെംഗളൂരു: മതംമാറി പ്രണയിച്ചതിന് കര്‍ണാടകത്തില്‍ ദുരഭിമാനകൊല. വിജയപുര ജില്ലയിലാണ് ദലിത് യുവാവിനെയുംയുവതിയെയും ബന്ധുക്കള്‍ കെട്ടിയിട്ട് തല്ലിക്കൊലപ്പെടുത്തിയത്. സാലദഹളളി സ്വദേശിയായ ബസവരാജ്, ദാവല്‍ബി എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവിന് ഇരുപത്തിരണ്ടും, യുവതിക്ക് പത്തൊന്‍പതും വയസാണ് പ്രായം.



യുവതിയുടെ അച്ഛനടക്കമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വിജയപുര എസ്പി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തിന് എതിരായിരുന്നെന്നും പൊലീസ് പറഞ്ഞു