08 December 2022 Thursday

മരം വെട്ടിനെതിരെ മരം നട്ട് സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി

ckmnews

മരം വെട്ടിനെതിരെ മരം നട്ട്  സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി


പൊന്നാനി:മരം കൊള്ളയടിക്കുന്ന സർക്കാരിന്റെ ഹീനമായ തീരുമാനത്തിനെതിരെ വേറിട്ട സമര പരിപാടി സംഘടിപ്പിച്ച്  കെപിസിസി സംസ്കാര സാഹിതി.പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.സംസ്കാര സാഹിതി  സംസ്ഥാന ചെയർമാൻ  ശ്രീ ആര്യാടൻ ഷൗക്കത്ത്  മരം നട്ട് ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ ടി പി ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു ,കെപിസിസി എക്സിക്യൂട്ടീവ് അംഗം സെയ്തു മുഹമ്മദ്‌ തങ്ങൾ  മുഖ്യപ്രഭാഷണം നടത്തി.സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി  പ്രണവം പ്രസാദ്, ഹുറൈർ കൊടക്കാട്, ലത്തീഫ് പൊന്നാനി , നബീൽ നൈതലൂർ, പ്രദീപ് കാട്ടിലായി, ജയപ്രകാശ് പൊന്നാനി, അരുൺലാൽ കോക്കൂർ, അഡ്വ കെ വി സുജീർ ഖാൻ , പ്രവിത സതീശൻ , ജയപ്രസാദ് ഹരിഹരൻ , സേതുമാധവൻ പൊന്നാനി തുടങ്ങിയവർ പരിപാടിടെ ഭാഗമായി..

ckmnews