28 March 2024 Thursday

ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നന്നംമുക്ക് വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി

ckmnews

ചങ്ങരംകുളം:കുലത്തൊഴിൽ ഉപജീവനമാർഗ്ഗമാക്കിയ പരമ്പരാഗത  തൊഴിലാളികളെ കേരള സർക്കാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒബിസി മോർച്ചയുടെ നേതൃത്വത്തിൽ  നന്നംമുക്ക് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ സമരം നടത്തി.ബി ജെ പി പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ഉദ്ഘാടനം ചെയ്തു.ഒബിസി മോർച്ച പൊന്നാനി മണ്ഡലം ഉപാധ്യക്ഷൻ രാജേഷ് കെആര്‍ അധ്യക്ഷത വഹിച്ചു.കെടി ഉണ്ണികൃഷ്ണൻ,രഞ്ജിത്ത് മാക്കാലി മണികണ്ഠൻ

ശരത്ത് സി എന്നിവർ സംസാരിച്ചു.പൊന്നാനി മണ്ഡലത്തിലെ നിരവധി കേന്ദ്രങ്ങളിൽ  നടന്ന പ്രതിഷേധ പരിപാടികൾക്ക്  ഒബിസി മോർച്ച പൊന്നാനി മണ്ഡലം പ്രസിഡണ്ട് ഷാജി കളരിക്കൽ രാകേഷ് വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി.