25 April 2024 Thursday

തവനൂർ കടകശ്ശേരിയിൽ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി എന്ന് കരുതുന്ന ആളുടെ രേഖാചിത്രം പുറത്ത് വിട്ട് അന്യേഷണ സംഘം

ckmnews

തവനൂർ കടകശ്ശേരിയിൽ വയോധികയെ തലക്കടിച്ച്  കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്ത്  വിട്ട് അന്യേഷണ സംഘം


വീട്ടിൽ ഒറ്റക്ക് താമസിച്ചു വന്നിരുന്ന തട്ടോട്ടിൽ ഇയ്യാത്തുമ്മയെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതി എന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയത്.സംഭവ സ്ഥലത്ത് പോലീസ് തമ്പടിച്ചാണ് അനേഷണം നടത്തി കൊണ്ടിരിക്കുന്നത്.തിരൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്യേഷണ സംഘമാണ് കേസ് അന്യേഷിക്കുന്നത്. സംഭവത്തിൽ രണ്ട് പേരുടെ രേഖാചിത്രങ്ങളാണ് പോലീസ്  തയ്യാറാക്കിയതെന്നാണ് സൂചന.ഞായറാഴ്ച്ച വൈകിട്ട് 6 മണിയോടെ ഇയ്യാത്തുമ്മയുടെ ബന്ധു ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് കിടപ്പ് മുറിയിൽ രക്ത വാർന്ന നിലയിൽ മൃതദേഹം കണ്ടത്.