20 April 2024 Saturday

മർദ്ദിച്ചുവെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചു വരുത്തിയതിൻ്റെ പ്രതികാരം മലപ്പുറത്ത് ഭാര്യയെ കോടാലി കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു

ckmnews

മർദ്ദിച്ചുവെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചു വരുത്തിയതിൻ്റെ പ്രതികാരം


മലപ്പുറത്ത് ഭാര്യയെ കോടാലി കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു


മലപ്പുറം:മർദ്ദിച്ചുവെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചു വരുത്തിയതിൻ്റെ പ്രതികാരം തീര്‍ക്കാന്‍ 

ഭാര്യയെ കോടാലി കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു.വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ കൈക്കോടാലികൊണ്ട് വെട്ടിയത്.ഗുരുതര പരുക്കുകളോടെ സീനത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസെത്തിയപ്പോൾ മറഞ്ഞിരുന്ന സലീം പോലീസ് പോയതോടെ ആക്രമിക്കുകയായിരുന്നു.കുട്ടികളെയും സലീം അക്രമിച്ചിട്ടുണ്ട്.നാട്ടുകാർ വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നാണ് വിവരം