23 April 2024 Tuesday

ചങ്ങരംകുളം ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നടത്തിയ കോവിഡ് ടെസ്റ്റ് വിജയം:പരിശോധിച്ച മുഴുവന്‍ ഡ്രൈവര്‍മാരും നഗറ്റീവ് 70 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 11 പേര്‍ക്ക് പോസിറ്റീവ്

ckmnews

ചങ്ങരംകുളം ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നടത്തിയ കോവിഡ് ടെസ്റ്റ് വിജയം:പരിശോധിച്ച മുഴുവന്‍ ഡ്രൈവര്‍മാരും നഗറ്റീവ് 


70 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 11 പേര്‍ക്ക് പോസിറ്റീവ്


ചങ്ങരംകുളം:സുരക്ഷിത അങ്ങാടി എന്ന ലക്ഷ്യവുമായി ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി നടത്തിയ കോവിഡ് ടെസ്റ്റ് വിജയം കണ്ടു.70 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 11 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും പരിശോധനയില്‍ പങ്കെടുത്ത മുഴുവന്‍ ഡ്രൈവര്‍മാരും നഗറ്റീവ് ആയത് ആശ്വാസം നല്‍കി.ചിയ്യാനൂര്‍ ജിഎല്‍പി സ്കൂളില്‍ കാലത്ത് 10 ന് തുടങ്ങിയ പരിശോധന ഉച്ചക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്.