20 April 2024 Saturday

ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി

ckmnews

ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി


ചങ്ങരംകുളം:ബിജെപി സ്ഥാപക നേതാവ് 

ശ്യാമപ്രസാദ് മുഖർജി അനുസ്മരണദിനത്തിൻ്റെ ഭാഗമായി ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 23 ന് പത്തുദിവസം നീണ്ടുനിൽക്കുന്ന സേവന സാമൂഹിക പ്രവർത്തനങ്ങൾക്ക്  മണ്ഡലം തലത്തിൽ തുടക്കം കുറിച്ചു.ഈഴവ തുരുത്തി വില്ലേജ് ഓഫീസ് അങ്കണത്തിൽ ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം കെ യു ചന്ദ്രൻ

ഫല വൃക്ഷതൈ നട്ടു കൊണ്ട്  മണ്ഡലംതല ഉദ്ഘാടനം.നടത്തി

ക്ലീൻ ഇന്ത്യ പ്ലാസ്റ്റിക്ക് മുക്ത പ്രചരണം ബൂത്ത് തലങ്ങളിൽ നാളെ മുതൽ ആരംഭിക്കും

ബിജെപി പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു.ചക്കൂത്ത് രവീന്ദ്രൻ,ഇജി ഗണേശൻ ,സുഭാഷ് കോട്ടത്തറ,സിഎച്ച് വിജയതിലകൻ,ബീന പട്ടത്തൂർ,സുബീഷ രമേഷ്,മഞ്ജുഷ,ഷാജി കളരിക്കൽ എന്നിവർ നേതൃത്വം നൽകി