29 March 2024 Friday

കൊല്ലത്ത് യുവതി തീകൊളുത്തി മരിച്ച നിലയിൽ; മൊഴിയെടുക്കാൻ പൊലീസ്

ckmnews

കൊല്ലത്ത് യുവതി തീകൊളുത്തി മരിച്ച നിലയിൽ; മൊഴിയെടുക്കാൻ പൊലീസ്


കൊല്ലം പുനലൂർ മഞ്ഞമൺകാലയിൽ യുവതിയെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിനാലു വയസുളള ലിജി ജോണാണ് മരിച്ചത്. വൈകുന്നേരത്തോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ ട്യൂഷന് പോയ സമയത്തായിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു ലിജി. ലിജിയുടെ ഭർത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്. പുനലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണഭാഗമായി വീട്ടുകാരുടെ വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. .