19 April 2024 Friday

ചാലിശ്ശേരിക്ക് തീരാനഷ്ടമായി ഫാ.ജയിംസ് അച്ചൻ്റെ വിയോഗം

ckmnews

ചാലിശ്ശേരിക്ക് തീരാനഷ്ടമായി ഫാ.ജയിംസ് അച്ചൻ്റെ വിയോഗം


ചങ്ങരംകുളം:വൈദീകനായ ഫാ.ജെയിംസ് ഡേവിഡ് അരിമ്പൂരിൻ്റ  മരണം ചാലിശ്ശേരി ഗ്രാമത്തിന്  തീരാനഷ്ടമായി.കഴിഞ്ഞ പത്തൊൻമ്പത്  വർഷമായി ഗ്രാമത്തിലും  സമീപ പ്രദേശങ്ങളിലും ആത്മീയ പുരോഹിതൻ എന്ന നിലയിൽ എല്ലാവരുമായി  ഏറെ ആഴത്തിലുള്ള സ്നേഹ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു അച്ചൻ.ഗ്രാമത്തിലെ അങ്ങാടി പള്ളി സ്കൂളിലും , ഗവ: ഹൈസ്കൂൾ പOന കാലങ്ങളിലും 

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്കും ,1984 ലെ സഹപാഠികൾക്കും അച്ചനെക്കുറിച്ച് പറയാൻ നല്ലത് മാത്രമാണുള്ളത് ശാന്ത സ്വഭാവക്കാരനായിരുന്നു.ഇടവകയിലെ യൂത്ത് അസോസിയേഷൻ്റെ സജീവ പ്രവർത്തനത്തിലൂടെ ആത്മീയരംഗത്തേക്ക് പ്രവേശിച്ചത് .

എം.പി.പി.എം സണ്ടേസ്കൂൾ അദ്ധ്യാപകനുമായി.ഇടവകയുടെ ആത്മീയ മേഖലകളിൽ നിറസാന്നിധ്യമായ അച്ചൻ 

സുവിശേഷ രംഗത്ത് ഏറെ തൽപരനായിരുന്നു.ഈ കാലയളവിൽ ജയിംസ്  അച്ചൻ്റെ   സേവനം നിരവധി പേർക്ക്  ആത്മീയ ബോധത്തിലേക്കുള്ള വഴികാട്ടിയായി.സുവിശേഷം കൂട്ടിവയ്ക്കാനുള്ളതല്ല കോരിക്കൊടുക്കുന്നതിനാണ് എന്ന ലക്ഷ്യം   വിശ്വാസികൾക്ക് അച്ചൻ  ഒരു ധ്യാനഗുരുവായിമാറി.  വൈദീക ശൂശ്രുഷ രംഗത്ത്  പ്രാർത്ഥനകൾ ,ഉപവാസം , നോമ്പാചരണം എന്നിവയിലെല്ലാം കൃത്യനിഷ്ഠത പാലിച്ചിരുന്നു.കുന്നംകുളം , പെങ്ങാമുക്ക് , പാറന്നൂർ , ചേലക്കര തുടങ്ങി പ്രദേശങ്ങളിലും ഗ്രാമത്തിലെ   എക്യുമെനിക്കൽ രംഗത്തും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു.പള്ളിക്ക് കീഴിലുള്ള എല്ലാ കുടുംബ യൂണിറ്റുകളുടെയും പ്രസിഡൻ്റായിരുന്നു.ചാലിശ്ശേരി പുരാതനമായ അരിമ്പൂർ കുടുംബത്തിലെ പരേതനായ ഫാ.ജോബ് അരിമ്പൂർ കശീശാക്ക് ശേഷം  കുടുംബത്തിൽ നിന്നുള്ള  വൈദീകനായിരുന്നു .