19 April 2024 Friday

പെരുന്നാള്‍ വസ്ത്രത്തിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച് കുരുന്നുകള്‍

ckmnews

പൊന്നാനി:പെരുന്നാള്‍ വസ്ത്രത്തിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച് കുരുന്നുകളുടെ മാതൃക ശ്രദ്ധേയമായി.പനമ്പാട് ചെറിയമ്പറമ്പിൽ ഫസലുറഹ്മാന്റെ മക്കളായ  ഫാരിജയും ഫാഹിമ നസ്രിനുമാണ് സൈക്കിള്‍ വാങ്ങിക്കുന്നതിനായും ഇത്തവണത്തെ പെരുന്നാള്‍ വസ്ത്രത്തിനായും സ്വരുക്കൂട്ടിയ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി പൊന്നാനി എംഎല്‍എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നേരിട്ട് കൈമാറിയത്.ഒരു മാസം മുമ്പ് കുട്ടികള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തെങ്കിലും തുക  സ്‌പീക്കറെ നേരിട്ടേൽപ്പിക്കാനായി കാത്തിരിക്കുകയായിരുന്നു.