20 April 2024 Saturday

പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച് കുറ്റിപ്പുറം സ്റ്റേഷന്‍ പരിധിയില്‍ നടന്നത് രണ്ട് ദിവസത്തിനിടെ രണ്ട് കൊലപാതകം ലക്ഷ്യം സ്വര്‍ണ്ണ കവര്‍ച്ച:തവനൂർ കടകശ്ശേരിയിൽ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം

ckmnews

പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച്  കുറ്റിപ്പുറം സ്റ്റേഷന്‍ പരിധിയില്‍ നടന്നത് രണ്ട് ദിവസത്തിനിടെ രണ്ട് കൊലപാതകം


ലക്ഷ്യം സ്വര്‍ണ്ണ കവര്‍ച്ച:തവനൂർ കടകശ്ശേരിയിൽ വയോധികയെ  കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം 


ചങ്ങരംകുളം:പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച്  കുറ്റിപ്പുറം സ്റ്റേഷന്‍ പരിധിയില്‍ നടന്നത് രണ്ട് ദിവസത്തിനിടെ രണ്ട് കൊലപാതകം.ഒറ്റക്ക് താമസിക്കുന്ന വൃദ്ധരായ സ്ത്രീകളെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.സമാനമായ രീതിയില്‍ നടന്ന രണ്ട് കൊലപാതങ്ങള്‍ നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ആദ്യത്തെകൊലപാതക്കേസിലെ പ്രതിയെ പി ടികൂടാന്‍ കഴിഞ്ഞു എന്നത് ആശ്വാസം നല്‍കുന്നുവെങ്കിലും തുടര്‍ ദിവസങ്ങളില്‍ അടുത്ത പ്രദേശങ്ങളിലായി നടന്ന രണ്ട് കൊലപാതകങ്ങളും പണവും സ്വര്‍ണ്ണവും ലക്ഷ്യമിട്ട് ആയിരുന്നു എന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്.


കുറ്റിപ്പുറം നടുവട്ടം വെള്ളറമ്പിൽ തനിച്ച് താമസിച്ചുവന്ന തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യെയാണ് വീട്ടിലെ വരാന്തയിൽ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ട് ദിവസത്തിനകം തന്നെ പ്രതി  സമീപവാസിയായ മുഹമ്മദ് ഷാഫിയെ അന്യേഷണ സംഘം പിടികൂടി.വളാഞ്ചേരി സിഐക്കായിരുന്നു കേസിന്റെ അന്യേഷണ ചുമതല.


തൊട്ടടുത്ത ദിവസമാണ് തവനൂരില്‍ വീട്ടിൽ ഒറ്റക്ക് താമസിച്ചു വന്നിരുന്ന തട്ടോട്ടിൽ ഇയ്യാത്തുമ്മ(70)നെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ കേസിന്റെ അന്യേഷണ ചുമതല ചങ്ങരംകുളം സിഐ ക്കാണ്.സംഭവ സ്ഥലത്ത് പോലീസ് തമ്പടിച്ചാണ് അനേഷണം നടത്തി കൊണ്ടിരിക്കുന്നത്.സംഭവത്തിൽ രണ്ട് പേരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കിയതായും സൂചനയുണ്ട്. സിഐ സജീവ് ചൊവ്വാഴ്ച കാലത്ത് സ്ഥലത്തെത്തി നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.സംഭവത്തിലെ പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായും സൂചനയുണ്ട്.ഞായറാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് ഇയ്യാത്തുമ്മയുടെ ബന്ധു ഭക്ഷണം നൽകാൻ എത്തിയപ്പോള്‍ കിടപ്പ് മുറിയിൽ രക്തം വാർന്ന നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.


ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്യേഷണ സംഘമാണ് രണ്ട് കേസിന്റെയും അന്യേഷണം നടത്തുന്നത്.