29 March 2024 Friday

പുന്നയൂർക്കുളത്ത് കാണാതായ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

പുന്നയൂർക്കുളത്ത് കാണാതായ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.


പുന്നയൂര്‍കുളം:പുന്നയൂർക്കുളത്ത് വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പുന്നയൂർക്കുളം വെട്ടിപ്പുഴ കൊന്നാമാക്കൽ മറിയ (78) എന്നവരെയാണ് തൊട്ടടുത്തുള്ള കുളത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ മുതൽ കാണാതായ ഇവരെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഇവരുടെ തലയിൽ അണിഞ്ഞിരുന്ന ഷാൾ കുളത്തിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് നാട്ടുകാരും വടക്കേകാട് പോലീസും ചേർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.