28 March 2024 Thursday

കൂറ്റനൊരു നായയ്‌ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് മഞ്ജുവാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്ന് പ്രേക്ഷകർ

ckmnews

കൂറ്റനൊരു നായയ്‌ക്കൊപ്പമുള്ള ഫോട്ടോഷൂട്ട്


മഞ്ജുവാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്ന് പ്രേക്ഷകർ 


മഞ്ജു വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം കണ്ട് അദ്ഭുതപ്പെട്ടത് പ്രേക്ഷകർ മാത്രമല്ല സഹതാരങ്ങളുമാണ്. ‘എന്റെ ദൈവമേ, ഇതെങ്ങനെ’ എന്നായിരുന്നു ഫോട്ടോ കണ്ട നടി ദീപ്തി സതിയുടെ സംശയം. ഗ്രേറ്റ് ഡെയ്്ൻ വിഭാഗത്തിൽപെടുന്ന കൂറ്റനൊരു നായയ്‌ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രമാണ് മഞ്ജു വാരിയർ പങ്കുവച്ചത്.‘അമ്പോ’ എന്നാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസിന്‍റെ കമന്‍റ്. പൊളി എന്ന് കുഞ്ചാക്കോ ബോബനും.ആരാധകർക്കൊപ്പം മലയാളസിനിമാലോകവും മഞ്ജുവിന്റെ  ഈ സ്റ്റൈലിഷ് ചിത്രം ഏറ്റെടുത്തു. സൗബിൻ ഷാഹിർ, ഗായത്രി സുരേഷ്, സ്രിന്ദ, ഭാവന, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് കമന്റുകളുമായി എത്തിയത്.