25 April 2024 Thursday

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പ് വരുത്തുക - എം എസ് എഫ്

ckmnews

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പ് വരുത്തുക - എം എസ് എഫ്


മാറഞ്ചേരി :എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഓൺലൈൻ വിദ്യാഭ്യാസം സൗജന്യമാക്കുക.പ്ലസ്‌ടു സ്‌പെഷ്യൽ ഫീസ് പുനഃപരിശോധിക്കുകഎന്നീ ആവശ്യമുന്നയിച്ച് എം എസ് എഫ് യൂണിറ്റ്  കമ്മിറ്റി മുതൽ ആരംഭിക്കുന്ന വിദ്യാർത്ഥി സമരത്തിന് എം എസ് എഫ്  പൊന്നാനി നിയോജകമണ്ഡലത്തിലെ മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.ഓൺ ലൈൻ പഠനം ഒരാഴ്ച പിന്നിട്ടിട്ടും നിരവധി വിദ്യാർത്ഥികൾ സൗകര്യങ്ങൾ ഇല്ലാതെ വലയുമ്പോൾ പരിഹാര മാർഗങ്ങളും കണ്ടത്തുന്നതിനും ചർച്ചകൾ നടത്തുന്നതിന്ന് പകരം  വർഷങ്ങൾക്ക് മുൻപ് നടന്ന ക്യമ്പസ് രാഷ്ട്രീയത്തിലെ സംഭാവങ്ങളെ ചർച്ച ചെയ്യുന്നത് സർക്കാരിന്റെ വിദ്യാർത്ഥി പ്രശ്നങ്ങളെ മറച്ചു വെക്കുന്നതിന്ന് വേണ്ടിയാണന്ന് 

 എം എസ് എഫ്  സംസ്ഥാന സെക്രട്ടറി അഷ്‌ഹർ പെരുമുക്ക് പറഞ്ഞു.എം.എസ്.എഫ് സമര വരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം.എം.എസ്.എഫ് പൊന്നാനി മണ്ഡലം പ്രസിഡന്റ്‌ നജ്മുദ്ധീൻ മാറഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.എം.എസ്.എഫ്  ജില്ലാ സെക്രട്ടറി റാഷിദ്‌ കോക്കൂർ എം എസ് എഫ്  ജില്ല ക്യാമ്പസ്‌ വിംഗ് കൺവീനർ ഫർഹാൻ ബിയ്യം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായ റമീസ് പെരുമുക്ക്,ബഷീർ സർഫറാസ്, റാഷിദ് പെരുമുക്ക്. സാബിർ, ഫഹദ്,കിഫിൽ, ഫവാസ്, തുടങ്ങിയവർ സംബന്ധിച്ചു