23 April 2024 Tuesday

തണ്ണീർക്കോട് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാർ കവര്‍ന്നു

ckmnews

തണ്ണീർക്കോട് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാർ കവര്‍ന്നു


ചാലിശ്ശേരി:തണ്ണീർക്കോട് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാർ രാത്രി കവര്‍ന്നു,തണ്ണീർക്കോട്ട് കൂനമ്മൂച്ചി തേവർപറമ്പിൽ ആലികുട്ടിയുടെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി 12 മണിയോടെ വീടിന്റെ ഗേറ്റ് തകർത്ത് ഷെഡ്ഡിൽ നിർത്തിയിട്ട കാർ ആണ് മോഷ്ടാക്കള്‍ കവര്‍ന്നത്,KL-52E 6001 വൈറ്റ് സ്വിഫ്റ്റ് കാറാണ് കവർച്ചാസംഘം മോഷ്ടിച്ച് കടന്നത്. ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് രണ്ടുപേരാണ് മോഷ്ടാക്കളെന്ന നിഗമനത്തിലാണുള്ളത്.

മോഷ്ടിക്കപ്പെട്ട  വാഹനത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846511491 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.