20 April 2024 Saturday

ആരാധനാലയങ്ങൾ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചങ്ങരംകുളത്ത് സമരം സംഘടിപ്പിച്ചു.

ckmnews

ആരാധനാലയങ്ങൾ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചങ്ങരംകുളത്ത് സമരം സംഘടിപ്പിച്ചു.


ചങ്ങരംകുളം:കോവിഡ് പ്രോട്ടോകോളുമായി  ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾഏറെക്കുറെ എടുത്തു കളയുകയും ബാറുകൾ തുറക്കുകയും പൊതുഗതാഗതം ആരംഭിക്കുകയും ചെയ്തിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത സർക്കാരിന്റെ നടപടിക്കെതിരെ ചങ്ങരംകുളത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹൈവേ ജംഗ്ഷൻ പരിസരത്ത് നിൽപ് സമരം നടത്തി.എത്രയും പെട്ടെന്ന് ആരാധനാലയങ്ങൾ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എല്ലാ മുസ്ലിം സംഘടനകളുടെയും പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു. മുസ്ലിംലീഗ് ജില്ലാ ഉപാധ്യക്ഷൻ  അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് പന്താവൂർ അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂർ ടി വി മുഹമ്മദ് അബ്ദു റഹ്മാൻ, എം വി അശ്റഫ് മാസ്റ്റർ, കെ അനസ് യൂസഫ്  യാസീൻ, സി കെ ബാപ്പനു ഹാജി പ്രസംഗിച്ചു.