28 March 2024 Thursday

അധ്യാപക കൂട്ടായ്‌മയിൽ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണായി

ckmnews

അധ്യാപക കൂട്ടായ്‌മയിൽ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണായി  


പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾക്ക് അധ്യാപകരുടെ കൂട്ടായ്‌മയിൽ സ്മാർട്ട് ഫോണായി. സ്‌കൂളിൽ ഓൺലൈൻ പഠനം തുടങ്ങിയെങ്കിലും ഫോണില്ലാത്തതിനാൽ പങ്കെടുക്കാനാവാത്ത കുട്ടികളെ കണ്ടെത്തിയാണ് അധ്യാപകർ സ്മാർട്ട് ഫോൺ വാങ്ങിനൽകി മാതൃകയായിരിക്കുന്നത്. സ്മാർട്ട് ഫോൺ വിതരണം സ്‌കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സിയിൽനിന്ന് വിദ്യാർഥികൾക്കായി വാർഡ് കൗൺസിലർ അച്ചാറിന്റെ ബാത്തിഷയും പി.ടി.എ. പ്രസിഡൻറ് അലിഅഷ്‌കറും ഏറ്റുവാങ്ങി. സീനിയർ അധ്യാപകൻ എം. ധനദാസ്, അധ്യാപിക പി.കെ. ഫാത്തിമ എന്നിവർ പങ്കെടുത്തു.