28 March 2024 Thursday

നന്നംമുക്ക് പഞ്ചായത്തിലെ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി.

ckmnews

നന്നംമുക്ക് പഞ്ചായത്തിലെ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി.


ചങ്ങരംകുളം:ആനുകൂല്യങ്ങൾ നൽകുന്നത് പാർട്ടി അണികൾക്ക് നൽകിയതിന് ശേഷം നിലാവ് പദ്ധതി പാർട്ടി പരിപാടി പോലെയാണ് നടത്തിയതെന്നും മറ്റ് ജനപ്രതിനിധികളെ പങ്കെടുപ്പിച്ചില്ലെന്നും ബിജെപി  നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.പാർട്ടി പ്രവർത്തകരായ താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയാണ് ഭരണസമിതി ചെയ്യുന്നതെന്നും വികസന മുരടിപ്പും സ്വജനപക്ഷപാതവും തുടർന്നാൽ ജനങ്ങളെ മുന്നിൽ നിർത്തി ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ പള്ളിക്കര പറഞ്ഞു. ജനാർദ്ദനൻ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. സദു കല്ലൂർമ്മ, സതീശൻ മൂക്കുതല, ഷിബിൻലാൽ,ബാലകൃഷ്ണൻ മാക്കാലി, രമേശൻ പള്ളിക്കര, വിനയകുമാർ വാഴുള്ളി എന്നിവർ സംസാരിച്ചു.