19 April 2024 Friday

ചങ്ങരംകുളം പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു പരിക്കേറ്റവരെ ആശുപത്രിലേക്ക് കൊണ്ട് വന്ന ഓട്ടോ ഇടിച്ച് കാല്‍നടയാത്രക്കാരനും ഗുരുത പരിക്ക്

ckmnews

ചങ്ങരംകുളം പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു


പരിക്കേറ്റവരെ ആശുപത്രിലേക്ക് കൊണ്ട് വന്ന ഓട്ടോ ഇടിച്ച് കാല്‍നടയാത്രക്കാരനും  ഗുരുത പരിക്ക്


ചങ്ങരംകുളം:പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിലേക്ക് കൊണ്ട് വന്ന ഓട്ടോ ഇടിച്ച് കാല്‍നടയാത്രക്കാരനും  ഗുരുതരമായി പരിക്കേറ്റു.തിങ്കളാഴ്ച വൈകിയിട്ട് 7 മണിയോടെയാണ് അപകടം.പന്താവൂര്‍ പാലത്തിന് സമീപത്ത് വച്ച്

കുന്നംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ ബൈക്കിലിടിച്ചാണ് 

മാറഞ്ചേരി പനമ്പാട് അലപ്പുക്കാട്ടില്‍ രമേഷ്( 50)രമേഷിന്റെ അമ്മ യശോദ(72)എന്നിവര്‍ക്ക് പരിക്കേറ്റത്.


പരിക്കേറ്റവരെ കയറ്റി ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷ ഇടിച്ചാണ് പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി കോലോത്ത് വളപ്പില്‍  വേണുഗോപാല്‍(46) ന് പരിക്കേറ്റത്.ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്ത്  വച്ചാണ് കാല്‍നടയാത്രക്കാരന് പരിക്കേറ്റത്.

പരിക്കേറ്റ്റരെവ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ രമേഷിനെയും യശോദയെയും പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും വേണുഗോപാലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു