19 April 2024 Friday

പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ സ്നേഹസമ്മാനത്തിൽ മനം നിറഞ്ഞ് ചങ്ങരംകുളം സ്വദേശികളായ ദേവികയും, അനുകൃഷ്ണയും ,ശിഖയും

ckmnews

പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ സ്നേഹസമ്മാനത്തിൽ മനം നിറഞ്ഞ് ചങ്ങരംകുളം സ്വദേശികളായ ദേവികയും, അനുകൃഷ്ണയും ,ശിഖയും


പുതിയ അദ്ധ്യയന  വർഷത്തിന്റെ തുടക്കത്തിൽ തന്നെ അച്ഛന്റെ പഴയ സ്മാർട്ട് ഫോൺ കേടായതിന്റെ സങ്കടത്തലായിരുന്നു ദേവികയും,അനുകൃഷ്ണയും ,ശിഖയും ലോക്ക് ഡൗൺ ഇളവിൽ റിപ്പയറിംഗിനായി കടയിൽ കൊടുത്തുവെങ്കിലും നേരയാക്കാൻ കഴിയില്ല എന്ന മറുപടി കിട്ടിയതോടെ ഓൺലൈൻ പഠനം പ്രതിസന്ധിയിലായി.ലോക്ക് ഡൗൺ മൂലം വരുമാനം നിലച്ച ടൈലറിങ്ങ് തൊഴിലാളിയായ സുനിൽകുമാറിന് പുതിയ സ്മാർട്ട്‌ ഫോണിനെ പറ്റി ചിന്തിക്കാൻ കഴിയുമായിരുന്നില്ല നിരാശനായ സുനിൽകുമാർ വിവരം CPIM ബ്രാഞ്ച് സെക്രട്ടറി യായ എം. പി. ബാലകൃഷ്ണനെ അറിയിച്ചു അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് നമ്പർ നൽകി അതിലേക്ക് വിളിക്കാനും മുഖ്യമന്ത്രിക്ക് കത്തയക്കാനും നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് കുട്ടികൾ മൂന്നു പേരും ചേർന്ന് മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു .ഒരാഴ്ചകഴഞ്ഞില്ല കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നും വിളിയെത്തി  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരംജില്ലാകലക്ടർ നൽകിയ പുതിയ ടാബ് നൽകാൻ അധ്യാപകർ വീട്ടിൽ വരുന്നു എന്ന അറിയിപ്പായിരുന്നു അത്.പിന്നാലെ PCNGHSS മൂക്കുതലയിലെ പ്രിൻസിപ്പാൾ സ്മിത ടീച്ചറും, ഹെഡ് മിസ്ട്രെസ്സ് രാധ ടീച്ചറും അധ്യാപകരും നേരിട്ടെത്തി മുഖ്യമന്ത്രിയുടെ സമ്മാനമായ ടാബ് കൈമാറി ഓൺലൈൻ പഠനം തുടരാൻ കഴിഞ്ഞതിന് മുഖ്യമന്ത്രിയ്ക്ക് നന്ദിപറയുകയാണ് +2വിൽ പഠിക്കുന്ന ദേവികയും 8ലും 5ലും പഠിക്കുന്ന അനുകൃഷ്ണയും, ശിഖയും, ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി വാളത്ത് വളപ്പിൽ സുനിൽകുമാറിന്റെയും  വിജുവിന്റെ മക്കളാണ്