28 March 2024 Thursday

ചങ്ങരംകുളത്തെ പ്രധാന കോവിഡ് ആശുപത്രിയിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിൽ

ckmnews


ചങ്ങരംകുളം :ചങ്ങരംകുളത്തെ പ്രധാന കോവിഡ് ആശുപത്രിയായ പള്ളിക്കര സൺറൈസ് അനുഗ്രഹ ആശുപത്രിയിലേക്കുള്ള പാത അറ്റകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു.കോവിഡ് ചികിത്സ പൂർണമായും സൗജന്യമായി നൽകുന്ന സ്വകാര്യ ആശുപത്രിയാണ് സൺറൈസ്. തൃശ്ശൂർ -കുറ്റിപ്പുറം ഹൈവേയിൽ നിന്ന് പള്ളിക്കരയിലേക്കുള്ള പാതയാണ് ശോചനീയാവസ്ഥയിലുള്ളത് . മഴ കൂടി തുടങ്ങിയതോടെ രോഗികളുമായി വരുന്ന വാഹനങ്ങളും ആംബുലൻസുകളും വളരെ ബുദ്ധിമുട്ടിയാണ് ഇതിലെ കടന്ന് പോകുന്നത്.റോഡ് എത്രയും വേഗം നന്നാക്കുന്നതിന് അധികൃതര്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം