23 April 2024 Tuesday

ഇന്ധനവില വര്‍ദ്ധനക്കെതിരെ വാഹനങ്ങള്‍ റോഡില്‍ നില്‍ത്തി പ്രതിഷേധിച്ചു

ckmnews

ഇന്ധനവില വര്‍ദ്ധനക്കെതിരെ വാഹനങ്ങള്‍ റോഡില്‍ നില്‍ത്തി പ്രതിഷേധിച്ചു


ചങ്ങരംകുളം:കേന്ദ്ര സർക്കാറിൻ്റെ ഇന്ധന വില കൊള്ളക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹനം നിരത്തിൽ നിർത്തിയിടൽ സമരം ചങ്ങരംകുളം ഹൈവെ ജംഗ്ഷനിൽ നടന്നു.കാലത്ത് 11 മുതൽ 11.15 വരെ തൃശ്ശൂർ - കോഴിക്കോട് & പുത്തൻപള്ളി റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഹൈവെ ജംഗ്ഷനോട് ചേർന്ന് നിർത്തിയാണ് സമരം സംഘടിപ്പിച്ചത്.പ്രതിഷേധ സമരം വി.വി.കുഞ്ഞുമുഹമ്മദിൻ്റെ അധ്യക്ഷതയിൽ പി.ടി. കാദർ ഉദ്ഘാടനം ചെയ്തു.അബ്ദ്രു പള്ളിക്കര സ്വാഗതവും എം.അജയഘോഷ് നന്ദിയും രേഖപ്പെടുത്തി.കാരയിൽ അപ്പു,വി.സെയ്ദ്,കെ.കെ.സതീശൻ,കെ.ബി.ശിവദാസൻ എന്നിവർ സംസാരിച്ചു.