28 March 2024 Thursday

മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിലെ അനാസ്ഥ:എംഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

എടപ്പാള്‍:കേരളത്തിനു പുറത്ത്‌ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ വെടിയണമെന്നു എം.എസ്‌.എഫ്‌ പൊന്നാനി നിയോജക മണ്ഢലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവിശ്യപ്പെട്ടു.മെയ്‌ 6 നു മുഖ്യമന്ത്രി ഇത്തരം വിദ്യാർത്ഥികൾക്ക്‌ നോർക്ക മുഖാന്തിരം രജിസ്റ്റർ ചെയ്യാൻ ആവിശ്യപ്പെടുകയും മെയ്‌ 15 നു സ്പെഷ്യൽ ട്രെയിൻ എത്തുമെന്നും അറിയിച്ചിരുന്നു.എന്നാൽ അതെല്ലാം വെറും പാഴ്‌വാക്കുകളായിരുന്നുവെന്നാണു ഇപ്പോൾ മനസ്സിലാകുന്നതെന്നും നേതാക്കൾ പറഞ്ഞു.ആയിരക്കണക്കിനു വിദ്യാർത്ഥികളാണു ഹോസ്റ്റലുകൾ അടച്ചതുമൂലം ദില്ലി,പഞ്ചാബ്‌,യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ അപകടകരമായ സാഹചര്യം നേരിടുന്നത്‌.എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 

"ചീഫ് മിനിസ്റ്റർ

ചീറ്റ് മിനിസ്റ്ററാകരുത്" എന്ന മുദ്രാവാക്യമുയർത്തി പൊന്നാനി കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം എംഎസ്എഫ് മലപ്പുറം ജില്ലാ ക്യാമ്പസ് വിങ് കൻവീണർ റാഷിദ് കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു.എം.എസ്.എഫ് പൊന്നാനി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഫർഹാൻ ബിയ്യം,ട്രഷറർ ഹന്നാൻ മാരാമുറ്റം,ഭാരവാഹികളായ എ എം സിറാജുദ്ദീൻ,ഫൈസൽ ജിന്നൻ,പ്രവർത്തക സമിതി അംഗങ്ങളായ ഹഫ്സൽ,സൽമാൻ ഫാരിസ് എന്നിവർ സംബന്ധിച്ചു