25 April 2024 Thursday

കോവിഡ് ബാധിതരായവരുടെ വീടുകളിൽ ആവശ്യ വസ്തുകൾ എത്തിച്ച് നൽകി ആലംകോട് കോൺഗ്രസ്‌,യൂത്ത് കെയർ പ്രവർത്തകർ

ckmnews

കോവിഡ് ബാധിതരായവരുടെ വീടുകളിൽ ആവശ്യ വസ്തുകൾ എത്തിച്ച് നൽകി ആലംകോട് കോൺഗ്രസ്‌,യൂത്ത് കെയർ പ്രവർത്തകർ


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് വാർഡ് 16 ൽ കോവിഡ് ബധിതരുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ വിറക് അടക്കമുള്ള സാധനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നത് വാർഡ് മെമ്പർ ശ്രദ്ധയിൽ പെടുത്തിയ ഉടനെ തന്നെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നിർദേശപ്രകാരം യൂത്ത് കെയർ പ്രവർത്തകർ വിറകുൾപ്പെടെ മറ്റ് ഭക്ഷ്യധാന്യങ്ങളും  എത്തിച്ചു നൽകി.മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ സലീം ചങ്ങരംകുളം,ഫൈസൽ സ്നേഹാനഗർ എന്നിവരുടെ നേതൃത്വൽ, യൂത്ത് കെയർ വളണ്ടിയർമാരായ സുഹൈർ എറവറാംകുന്ന്,ഹരിലാൽ ഒതളൂർ,ഷാഹിർ.ഇ.എച്ച് എന്നിവരാണ് വാടക വീട്ടിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിന് ആവശ്യ വസ്തുക്കൾ എത്തിച്ചു നൽകിയത്..