28 March 2024 Thursday

പുസ്തക ചർച്ചയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്തു

ckmnews

*പുസ്തക ചർച്ചയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്തു :* 


വായനാവാരാചരണത്തോടനുബന്ധിച്ച്  ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തി വരുന്ന പ്രതിവാര പുസ്തക ചർച്ചയുടെ ഒന്നാം വാർഷികം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക മലയാള സർവ്വകലാശാല പ്രൊഫസറും എഴുത്തുകാരനുമായ ഡോ.അശോക് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എൻ. പ്രമോദ് ദാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എം.എം ബഷീർ അധ്യക്ഷത വഹിച്ചു. 

ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.വി പ്രകാശ്, വൈസ് പ്രസിഡൻ്റ് വി. രാമകൃഷ്ണൻ മാസ്റ്റർ ഗ്രന്ഥശാല ഭാരവാഹികളായ കെ.വി ശശീന്ദ്രൻ , എം. ശ്രീധരൻ, എം. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു. എക്സിക്യൂട്ടിവ് അംഗം കെ.പി തുളസി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.