29 March 2024 Friday

ഫാദേഴ്സ് ഡേയിൽ രക്തദാന ക്യാമ്പ് ഒരുക്കി ബിഡികെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റി

ckmnews

ഫാദേഴ്സ് ഡേയിൽ രക്തദാന ക്യാമ്പ് ഒരുക്കി ബിഡികെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റി

 

പെരിന്തൽമണ്ണ:ആകാശത്തോളം പറക്കാൻ ഊർജ്ജം പകരുന്ന രക്തദാനവുമായി അവരെത്തിയത് ബി ഡി കെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റി കിംസ് അൽ ഷിഫ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ഇൻ ഹൗസ് രക്തദാന ക്യാമ്പിൽ..

കോവിഡ് മഹാമാരി അടച്ചിട്ട നാളുകളിൽ വീർപ്പുമുട്ടി കഴിഞ്ഞവരുടെ മനസ്സിന് ആനന്ദം നേടികൊടുത്തതായി ഇന്നത്തെ ഹൃദയത്തിൽ നിന്നൊരു രക്തദാനം..

ബിഡികെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ കിംസ് അൽശിഫ ബ്ലഡ് ബാങ്കിൽ  സംഘടിപ്പിച്ച ഇൻ ഹൗസ് രക്തദാന ക്യാമ്പിൽ  21 പേർ രക്തദാനം   ചെയ്തു. ക്യാമ്പിന് ഗിരീഷ് അങ്ങാടിപ്പുറം ,

വാസുദേവൻ പെരിന്തൽമണ്ണ ,

സുഹൈൽ മേലാറ്റൂർ ,

രാജേഷ് അങ്ങാടിപ്പുറം,

അർഷാദ്,

ഷൈരാജ് പെരിന്തൽമണ്ണ ,

ജയൻ പെരിന്തൽമണ്ണ, രാജേഷ്.തുടങ്ങിയവർ നേതൃത്വം നൽകി. രക്തദാനം ചെയ്ത സുമനസ്സുകൾക്ക് ബിഡികെ മലപ്പുറം ജില്ല കമ്മിറ്റി അഭിനന്ദങ്ങൾ അറിയിച്ചു