29 March 2024 Friday

ഭാര്യയുടെ തോളില്‍ കയ്യിട്ട് ടൗണിലൂടെ നടന്നതിനെ ഭര്‍ത്താവ് ചോദ്യം ചെയ്തു ഭര്‍ത്താവിന് ഭാര്യയുടെ വക ക്രൂരമര്‍ദ്ധനം ചങ്ങരംകുളത്ത് നടന്നത് നാടകീയ സംഭവങ്ങള്‍

ckmnews

ഭാര്യയുടെ തോളില്‍ കയ്യിട്ട് ടൗണിലൂടെ നടന്നതിനെ ഭര്‍ത്താവ് ചോദ്യം ചെയ്തു


ഭര്‍ത്താവിന് ഭാര്യയുടെ വക ക്രൂരമര്‍ദ്ധനം ചങ്ങരംകുളത്ത് നടന്നത് നാടകീയ സംഭവങ്ങള്‍


ചങ്ങരംകുളം:ഭാര്യയുടെ തോളില്‍ കയ്യിട്ട് ടൗണിലൂടെ നടന്നതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിന് ഭാര്യയുടെ വക ക്രൂരമര്‍ദ്ധനം.കഴിഞ്ഞ ദിവസമാണ് ചങ്ങരംകുളം ടൗണിലാണ് നാടകീയമാ സംഭവം അരങ്ങേറിയത്.സംസ്ഥാന പാതയോരത്ത് താമസിക്കുന്ന യുവതിയാണ് അപരിചിതനായ യുവാവുമൊന്നിച്ച് തോളില്‍ കയ്യിട്ട് കമിതാക്കളെ പോലെ ചങ്ങരംകുളം ടൗണിലൂടെ നടന്നത്.പുറകെ എത്തിയ യുവതിയുടെ ഭര്‍ത്താവ് യുവതിയെ ചോദ്യം ചെയ്തതോടെ യുവതി ഭര്‍ത്താവിനെ മര്‍ദ്ധിക്കുകയായിരുന്നു.ഇതൊക്കെ കണ്ട് അപരിചിതനായയുവാവ് സമീപത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ വട്ടം കൂടാന്‍ തുടങ്ങിയതോടെ തല്ല് നിര്‍ത്തിയെങ്കിലും ഭാര്യയുടെ മര്‍ദ്ധനത്തില്‍ ഭര്‍ത്താവിന്റെ മുഖത്ത് കാര്യമായി പരിക്കേറ്റിരുന്നു.ആളുകള്‍ കൂടിയതോടെ പന്തിയെല്ലെന്ന് തോന്നിയ യുവാവ് തടിയൂരി. യുവതി പിന്നീട് ഭര്‍ത്താവിനൊപ്പം പോവുകയായിരുന്നു