24 April 2024 Wednesday

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ കാഴ്ച മറയ്ക്കുന്നു

ckmnews

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ കാഴ്ച മറയ്ക്കുന്നു


ചങ്ങരംകുളം: കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിൽ പാവിട്ടപ്പുറം മുതൽ ചങ്ങരംകുളം വരെയുള്ള ഭാഗങ്ങളിലെ മരച്ചില്ലകൾ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു.പലയിടത്തും ദിശാ ബോർഡുകളും മുന്നറിയിയിപ്പ് ബോർഡുകളും

മറഞ്ഞ നിലയിലാണ് മരങ്ങൾ വളർന്നിരിക്കുന്നത്.ആടിയുലയുന്ന മരച്ചില്ലകള്‍ പല ഘട്ടങ്ങളിലും വാഹനങ്ങളിലെ ഡ്രൈവർ മാർക്കാണ് പ്രയാസം സൃഷ്ടിക്കുന്നത്.പാവിട്ടപ്പുത്തും താടിപ്പടിയിലുമാണ് പ്രധാനമായും ബാധിക്കുന്നത്. ഓരോ മഴക്കാലത്തും പിഡബ്ല്യുഡി അധികൃതർ നിർദ്ദേശപ്രകാരം 

മരച്ചില്ലകൾ വെട്ടിമാറ്റാറുണ്ടെങ്കിലും ഇത്തവണ അത് നടപ്പായില്ല.പല ഭാഗങ്ങളിലും റോഡിന് മുകളിൽ പന്തലിച്ചാണ് മരങ്ങൾ നിലകൊള്ളുന്നത്. വർഷങ്ങൾക്ക് മുമ്പ് ചങ്ങരംകുളത്ത് ഭീമൻ മരം കടപുഴകി വീണ് അപകടം ഒഴിവായിപ്പോയത് തലനാരിഴക്കായിരുന്നു. മഴക്കാലം മുന്നിൽ കണ്ട് അപകട ഭീതിയുണർത്തുന്ന മരങ്ങൾ വെട്ടിമാറ്റണന്ന് ആവശ്യങ്ങളുയരുന്നുണ്ട്. യാത്രക്കാർക്ക് തണലൊരുക്കകയും പക്ഷികൾ കൂടൊരുക്കി കഴിയുകയും ചെയ്യുന്ന മരങ്ങൾ പൂർണ്ണമായി വെട്ടിമാറ്റെരുതെന്ന ആവശ്യവുമായി പ്രകൃതി സ്നേഹികളും രംഗത്തുണ്ട്. അതേ സമയംഅടുത്ത ദിവസം തന്നെ മരച്ചില്ലകൾ വെട്ടിമാറ്റാനുള്ള നടപടികൾ ആരംഭിക്കുമെന്നുള്ള 

സൂചനയുണ്ട്