24 April 2024 Wednesday

കോവിഡ് വ്യാപനം അതിരൂക്ഷം; ഒമാനില്‍ വീണ്ടും രാത്രികാല ലോക്ഡൗൺ

ckmnews

കോവിഡ് വ്യാപനം അതിരൂക്ഷം; ഒമാനില്‍ വീണ്ടും രാത്രികാല ലോക്ഡൗൺ


മസ്‌കത്ത് ∙ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഒമാനില്‍ വീണ്ടും യാത്രകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും രാത്രികാല വിലക്കേര്‍പ്പെടുത്തി. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്കാണ് രാത്രികാല ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ നാലു വരെ വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും യാത്രാ വിലക്ക് നിലനില്‍ക്കും. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.മാനില്‍ വ്യാഴാഴ്ച 35 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണ നിരക്കാണിത്. രാജ്യത്തെ ആകെ മരണം 2,626 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 242,723 ആയി ഉയര്‍ന്നു. 213,880 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. കോവിഡ് മുക്തി നിരക്ക് 88.1 ശതമാനമായി കുറഞ്ഞിരുന്നു. 26, 217 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി കഴിയുന്നത്.


1,306 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 382 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.