19 April 2024 Friday

സ്വര്‍ണവിലയില്‍ ഇടിവ്; രണ്ടാഴ്ചക്കിടെ പവന് കുറഞ്ഞത് 1760 രൂപ

ckmnews

സംസ്ഥാനത്ത് തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4400 രൂപയാണ്. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചക്കിടെ മാത്രം പവന് 1760 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.7 ശതമാനം താഴ്ന്ന് ഔണ്‍സിന് 1764.31 ഡോളറിലെത്തി.ഈയാഴ്ച മാത്രം ആഗോള വിപണിയിലുണ്ടായ വിലയിടിവ് അഞ്ചുശതമാനത്തില്‍ അധികമാണ്. വിലക്കുറവ് ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും പ്രതിഫലിച്ചു. 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 46,800 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ചയെക്കാള്‍ 158 രൂപയാണ് കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജൂണ്‍ മാസം തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,960 രൂപയായിരുന്നു വില