19 April 2024 Friday

ചേലക്കടവിൽ കാർഷികവിളകൾ നശിച്ച നിലയില്‍:കാട്ടുപന്നി എന്ന് സംശയം

ckmnews

ചേലക്കടവിൽ കാർഷികവിളകൾ നശിച്ച നിലയില്‍:കാട്ടുപന്നി എന്ന് സംശയം


ചങ്ങരംകുളം:മൂക്കുതല ചേലക്കടവിൽ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ച നിലയില്‍.കാട്ടുപന്നിയാണ് വിളകള്‍ നശിപ്പിച്ചതെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.വിരളിപ്പുറത്ത് ഷറഫുദ്ദീൻറെ ഡയറി ഫാമിനോട് ചേർന്ന കൃഷിയിടത്തിലാണ്  വാഴ,ചേമ്പ്  എന്നീ വിളകൾ  നശിപ്പിക്കപ്പെട്ട രീതിയിൽ  കണ്ടത്.അടുത്ത കാലങ്ങളായി മയിൽ മുള്ളൻപന്നി എന്നിവയെ ധാരാളമായി  പ്രദേശത്ത് കണ്ട് വരുന്നുണ്ടെങ്കിലും  ഇത്തരത്തിലുള്ള ഒരാക്രമണം ശ്രദ്ധയിൽപ്പെടുന്നത് ആദ്യമാണെന്നും നാട്ടുകാര്‍ പറഞ്ഞു.