25 April 2024 Thursday

രൂപ വീണ്ടും താഴേക്ക്​ : പ്രവാസികൾക്ക്​ പണം അയക്കാൻ പറ്റിയ സമയം

ckmnews

രൂപ വീണ്ടും താഴേക്ക്​ : പ്രവാസികൾക്ക്​ പണം അയക്കാൻ പറ്റിയ സമയം


ദുബൈ: ഇടവേളക്ക്​ ശേഷം ഇന്ത്യൻ രൂപ വീണ്ടും കൂപ്പുകുത്തി.ഒരു ദിർഹമിന്​ രാജ്യാന്തര വിപണിയിൽ 20.20 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്​. ബാങ്കുകളും മറ്റ്​ പണമിടപാട്​ സ്​ഥാപനങ്ങളും വഴി പണം അയച്ചവർക്ക്​ 20.08 രൂപ വരെ ലഭിച്ചു.


ഒരാഴ്​ച കൊണ്ടാണ്​ നിരക്കിൽ കാര്യമായ വ്യത്യാസം വന്നത്​. ഒരാഴ്​ച മുമ്പ്​​ വരെ 19.72 രൂപയായിരുന്നു ഒരു ദിർഹമിന്​ ലഭിച്ചിരുന്നത്​.


ഇന്ത്യയിൽ കോവിഡ്​ വ്യാപനം കൂടിയ സമയത്ത്​ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 20.50 വരെ അടുത്തിടെ വന്നിരുന്നു. എന്നാൽ, മേയ്​ രണ്ടാം വാരത്തിൽ 19.69 എന്ന നിലയിലേക്ക്​ മാറി. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ്​ ബാങ്ക്​ ഇടപെട്ടതോടെയാണിത്​. നിലവിലുള്ള സ്​ഥിതി ഈ ആഴ്​ച തുടരാനാണ്​ സാധ്യതയെന്ന്​ സാമ്പത്തിക വിദഗ്​ധർ പറയുന്നു. മേയ്​ ആദ്യവാരം നിരക്ക്​ കുറവായതിനാൽ അത്യാവശ്യക്കാരല്ലാത്ത പ്രവാസികൾ ശമ്പളം നാട്ടിലേക്ക്​ അയച്ചില്ല.


മികച്ച നിരക്ക്​ ലഭിച്ചതോടെ എക്​സ്​​േചഞ്ചുകൾ വഴിയും ഓൺലൈൻ ബാങ്കിങ്ങിലൂടെയും കൂടുതൽ പണം നാട്ടിലേക്ക്​ അയക്കുന്നുണ്ട്​.