24 April 2024 Wednesday

പപ്പട നിര്‍മാണത്തിനിടെ ഷോക്കേറ്റ ചാലിശ്ശേരി പെരിങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു

ckmnews

പപ്പട നിര്‍മാണത്തിനിടെ ഷോക്കേറ്റ ചാലിശ്ശേരി പെരിങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു


ചാലിശ്ശേരി:പെരിങ്ങോട് യുവാവ് ഷോക്കേറ്റ് മരിച്ചു.പെരിങ്ങോട് പരേതനായ വലിയ പുരക്കൽ ബാലൻ്റെ മകൻ സിനീഷ് (40) ആണ് മരിച്ചത്.വീടിനോട് ചേർന്ന പപ്പട നിർമ്മാണ കേന്ദ്രത്തിനുള്ളിൽ വച്ചായിരുന്നു ഷോക്കേറ്റത്.മാവ് കുഴക്കുന്ന യന്ത്രത്തിൽ നിന്നാണ് ഷോക്കേറ്റതന്നാണ് പ്രാഥമിക നിഗമനം.ഭാര്യ രാജിയാണ് ഷോക്കേറ്റ് ഇരിക്കുന്ന നിലയിൽ സിനീഷിനെ കാണുന്നത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരെത്തി ആശുപത്രിയിലേക്കെത്തിച്ചങ്കിലും മരിച്ചിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.