23 April 2024 Tuesday

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി വേണം: മുസ്ലിം ലീഗ് പ്രതിഷേധ സമരം നടത്തി

ckmnews

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി വേണം: മുസ്ലിം ലീഗ് പ്രതിഷേധ സമരം നടത്തി


ചങ്ങരംകുളം: എല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും ആരാധനാലയങ്ങൾ മാത്രം തുറക്കാൻ അനുവദിക്കാത്ത സംസ്ഥാന സർക്കാരിന്റെ തെറ്റായ നയത്തിനെതിരെ  മുസ്ലിം ലീഗ്  സംസ്ഥാന  കമ്മിറ്റിയുടെ ആഹ്വാനപ്രകാരം  മുസ്ലിംലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ്  കോക്കൂർ  ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി കെ ബാപ്പിനു ഹാജി അധ്യക്ഷത വഹിച്ചു.  പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ്  വട്ടത്തൂർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ,  ട്രഷറർ ഹമീദ് ചിയ്യാനൂർ,  കെ വി എ ഖാദർ കെ എം ഹാരിസ് എന്നിവർ പ്രസംഗിച്ചു.പെരുമ്പടപ്പ് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയും പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രതിഷേധ പരിപാടികൾ നടത്തി. ചെറവല്ലൂർ സെന്ററിൽ നടന്ന പ്രധിഷേധ സമരം പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സുബൈർ കൊട്ടിലിങ്ങൽ ഉദ്ഘാടനം ചെയ്തു ഇ.ഹമീദ് സാഹിബ്, മൂനീർ ചെറവല്ലൂർ, അബു,ഖാലിദ്.ഇ. നിസാർ, ഷാഫി, ഷഫീർ, മുജീബ്. പി.വി, ആഷിഖ് എന്നിവർ സംബന്ധിച്ചു.

മറഞ്ചേരി പഞ്ചായത്ത്‌ പത്തൊമ്പതാം വാർഡ് മുസ്ലിലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് പ്രസിഡണ്ട്‌ എം ഇബ്രാഹിം സാഹിബിന്റെ നേതൃത്വത്തിൽ പുറങ്ങ് പള്ളിപ്പടിയിൽ നടത്തിയ പ്രതിഷേധ സമരം പിവിസി അബൂബക്കർ,,  വിപി ഹസ്സൻ,,  ഷഹീർ അൻവരി,,  ടിവി താജുദ്ധീൻ,, എൻ റാഷിദ്,  ടികെ അബ്ദുള്ള,, ടി മുഹമ്മദ്‌അലി  എന്നിവർ പങ്കെടുത്തു