29 March 2024 Friday

കുന്നംകുളത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കുന്നംകുളത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


കുന്നംകുളം:വയോധികയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിന് സമീപം നെടിയേടത്ത് വീട്ടിൽ സുജന (71)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി കിണറ്റിൽവീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടുമണിയോടെ കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് ഷെയർ ആൻഡ് കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ഓഫീസർമാരായ രവീന്ദ്രൻ, സൂരജ്,ഷിനോജ്, ഹരികൃഷ്ണൻ, ഫയർമാൻ ഡ്രൈവർ ഷിഞ്ചു എന്നിവരുടെ നേതൃത്വത്തിൽ ആണ് മൃതദേഹം പുറത്തെടുത്തത്.