20 April 2024 Saturday

ഇരിങ്ങാലക്കുടയിൽ മദ്യപാനത്തിനിടെ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

ckmnews

ഇരിങ്ങാലക്കുടയിൽ മദ്യപാനത്തിനിടെ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു


തൃശൂർ: ഇരിങ്ങാലക്കുടയിൽ  മദ്യപനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. താണിശ്ശേരി സ്വദേശി കൂത്തുപാലയ്ക്കൽ വീട്ടിൽ മോഹനന്റെ മകൻ ശരത്താണ് മരിച്ചത്.  രാത്രി എട്ടരയോടെയാണ് സംഭവം. കാക്കാത്തുരുത്തിയിൽ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.