29 March 2024 Friday

ചങ്ങരംകുളം എസ് ഐ ടി ഡി മനോജ് കുമാറിന് സ്ഥലം മാറ്റം

ckmnews

ചങ്ങരംകുളം എസ് ഐ ടി ഡി മനോജ് കുമാറിന് കോട്ടയത്തേക്ക് സ്ഥലം മാറ്റം. രണ്ട് വർഷത്തെ സേവനത്തിന് ശേഷമാണ് സ്ഥലം മാറ്റം. എടപ്പാളിൽ കാൽനട യാത്രക്കാരനെ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവത്തിലെ  വാഹനവും പ്രതിയേയും മണിക്കൂറുകൾക്കകം കണ്ടത്തിയതും പരാതികൾ വന്നാൽ കൃത്യമായി അന്വേഷണം നടത്തി മാത്രമാണ് കേസെടുക്കാൻ തയ്യാറാകു എന്നതും എസ് ഐ യെ ജനപ്രിയനാക്കി മാറ്റി.മാത്രമല്ല ചങ്ങരംകുളം സ്റ്റേഷന്റെ ദുഷ്പേര് മാറ്റിയെടുക്കാനും സമൂഹത്തിൽ  നന്മ ചെയ്യുന്നവരെ ആദരിക്കാൻ സ്റ്റേഷൻ വാർഷികാഘോഷം പ്രയോജനപ്പെടുത്തിയതും 

എടുത്തു പറയാവുന്ന മേന്മകളാണ്. മികച്ച സേവനം കൊണ്ട് തന്നെ കുറഞ്ഞ കാലയളവിൽ ചങ്ങരംകുളത്തിന്റെ നിരവധി ആദരവുകളാണ് ഇദ്ദേഹം  ഏറ്റുവാങ്ങിയത്.