18 April 2024 Thursday

കുറ്റിപ്പുറത്ത് ഒറ്റക്ക് താമസിച്ചിരുന്ന വയോധിക മരിച്ചത് തലക്കടിയേറ്റ് തലയില്‍ ആഴത്തില്‍ മുറിവ് അന്യേഷണത്തിന് പ്രത്യേക സംഘം

ckmnews

കുറ്റിപ്പുറത്ത് ഒറ്റക്ക് താമസിച്ചിരുന്ന വയോധിക മരിച്ചത് തലക്കടിയേറ്റ് 


തലയില്‍ ആഴത്തില്‍ മുറിവ് അന്യേഷണത്തിന് പ്രത്യേക സംഘം


കുറ്റിപ്പുറം: കുറ്റിപ്പുറം നടുവട്ടം വെള്ളറമ്പിൽ തനിച്ച് താമസിച്ചുവന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക സംഘം അന്യേഷണം തുടങ്ങി.തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യെയാണ് വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച  ഇവരെ കാണാത്തതിനെ തുടർന്ന് അയൽക്കാർ വീട്ടിൽ വന്നുനോക്കിയപ്പോഴാണ് പൂമുഖത്ത് രക്തം വാർന്ന് തളംകെട്ടി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.ഏതാനും വർഷങ്ങൾ വരെ മതാവിനോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത് മാതാവ് മരണപ്പെട്ടതോടെ ഒറ്റക്കായി. ബന്ധുക്കളും മറ്റും വന്ന് പോകുന്നതും ഇതുവരെ നാട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. 


ആയുധം കൊണ്ടുളള അക്രമമാണ് ഉണ്ടായിരിക്കുന്നതെന്നും ആഴത്തിലുള്ള മുറിവാണ് ഇൻക്വസ്റ്റിൽ കണ്ടെത്തിയതെന്നും ജില്ല പോലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു. മലപ്പുറത്ത് നിന്നെത്തിയ ഫോറൻസിക്ക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.