23 April 2024 Tuesday

ഡോക്ടറില്ലാതെ ദുരവസ്ഥയിൽ വട്ടംകുളം വെറ്റിനറി ഹോസ്പിറ്റൽ:യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധ സമരം നടത്തി

ckmnews

ഡോക്ടറില്ലാതെ ദുരവസ്ഥയിൽ വട്ടംകുളം  വെറ്റിനറി ഹോസ്പിറ്റൽ:യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധ സമരം നടത്തി


എടപ്പാൾ :വട്ടംകുളം  വെറ്റിനറി ഹോസ്പിറ്റലിന് മുന്നില്‍ യൂത്ത് ലീഗ് ഉപരോധ സമരം നടത്തി.മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥക്കെതിരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ വട്ടംകുളം വെറ്റിനറി ഹോസ്പിറ്റലിന് മുന്നിൽ  ഉപരോധ സമരം നടത്തിയത്.വട്ടംകുളം പഞ്ചായത്തിൽ കന്നുകാലികൾക്ക് കുളമ്പു രോഗം പടർന്നു പിടിക്കുകയും ജനങ്ങൾ ഭീതിയിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ  ഡോക്ടറില്ലാത്തത് ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.കുളമ്പു രോഗം വ്യാപകമായി ഉണ്ടോ എന്നറിയാൻ കന്നു കാലികൾക്കിടയിൽ പരിശോധന ക്യാപ് നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപെട്ടു.സമരം ജില്ലാ എം.എസ്.എഫ് സെക്രട്ടറിയും പഞ്ചായത്ത്‌ മെമ്പറുമായ ഹസ്സൈനാർ നളിശ്ശേരി ഉദ്ഘാടനം ചെയ്തു.തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പിവി ഷുഹൈബ് ഹുദവി, എം.എസ്.എഫ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി ഏവി നബീൽ, സജീർ എംഎം, അക്ബർ പിവി,ഷഹീൽ പിവി,ലുക്ക്മനുൽ ഹകീം എന്നിവർ നേതൃത്വം നൽകി