25 April 2024 Thursday

പാവിട്ടപ്പുറം NCSC ക്ലബ്ബ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ckmnews

പാവിട്ടപ്പുറം NCSC ക്ലബ്ബ്   ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു


ചങ്ങരംകുളം :കോവിഡ് പ്രതിസന്ധി നാടിനെ ഒന്നാകെ ബാധിച്ച സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം വർഷവും പാവിട്ടപ്പുറം NCSC ക്ലബ്ബിന്റെ ഭക്ഷ്യ കിറ്റ് വിതരണം നടന്നു.കഴിഞ്ഞ വർഷവും ഇതേ കാലത്ത് NCSC പ്രവർത്തകർ കിറ്റുകൾ വിതരണം ചെയ്തിരുന്നു.സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളിലേക്കാണ് കിറ്റുകൾ എത്തിച്ചു നൽകിയത്. ക്ലബ്ബ് പ്രസിഡന്റ് ഫഹീം , സെക്രട്ടറി ജിജീഷ് , ട്രഷറർ ഫഹദ്  മറ്റു മെമ്പർമാരും വിതരണത്തിന് നേതൃത്വം നൽകി. കലാ കായിക  രംഗത്ത് ഒതുങ്ങി കൂടാതെ സമൂഹത്തിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങളിലും പ്രദേശത്തെ മറ്റു യുവജന കൂട്ടായ്മകൾ സജീവമാകണമെന്ന് ക്ലബ്‌ ഭാരവാഹികൾ ആവശ്യപെട്ടു.