23 April 2024 Tuesday

രണ്ട് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ഒപ്പം കൈക്കുഞ്ഞും

ckmnews

രണ്ട് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ഒപ്പം കൈക്കുഞ്ഞും


പാലക്കാട്∙കൊഴിഞ്ഞാംപാറയിൽനിന്ന് രണ്ട് വർഷം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി. നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനൊപ്പം മധുരയിലെ വാടക വീട്ടിൽ നിന്നാണ് പെൺകുട്ടിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൂടെത്താമസിച്ച യുവാവിനായി തിരച്ചിൽ തുടങ്ങിയെന്ന് ഡിവൈഎസ്പി സി.ജോൺ മനോരമ ന്യൂസിനോട് പറഞ്ഞു.

2019ലാണ് പെൺകുട്ടിയെ കാണാതാകുന്നത്. പെൺകുട്ടി, വീട്ടിലെ ചിലരുടെ അറിവോടുകൂടിയാണ് യുവാവിനൊപ്പം പോയതെന്നാണു സൂചന. ഇവർ ഭാര്യ ഭർത്താക്കന്മാരായി മധുരയിൽ താമസിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇക്കാര്യം അന്വേഷിച്ചത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഒരുവിവരവും കിട്ടാതെ വന്നതോടെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കേസ് ഏറ്റെടുത്തു. തുടർന്ന് സൈബർ സെല്ലിന്റെയും ശാസ്ത്രീയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.