23 April 2024 Tuesday

സംസ്ഥാന ആവശ്യം തള്ളി, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം നിരീക്ഷണം നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

ckmnews

എറണാകുളം: രാജ്യത്ത് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള നിരീക്ഷണം നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ദിവസം സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള നിരീക്ഷണം മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കേന്ദ്രം തള്ളി. കേരളത്തിന് വേണ്ടി മാത്രം രാജ്യം മൊത്തത്തില്‍ സ്വീകരിക്കുന്ന മാനദണ്ഡം മാറ്റാനാകില്ലെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ഹര്‍ജി അല്‍പ്പസമയത്തിനകം ഹൈക്കോടതി പരിഗണിക്കും.