25 April 2024 Thursday

150 ഓളം വിദ്യാർത്ഥികൾക്ക് എംഎസ്എഫും,KMCC യും ചേർന്ന് പഠനോപകരണങ്ങൾ നൽകി

ckmnews

150 ഓളം വിദ്യാർത്ഥികൾക്ക് എംഎസ്എഫും,KMCC യും ചേർന്ന്  പഠനോപകരണങ്ങൾ നൽകി


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് തെങ്ങിൽ ശാഖ എം സ് ഫും, ഗ്ലോബൽ KMCC യും ചേർന്ന് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന 150 വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റ് നൽകി. ഈ ദുരിത കാലത്തും സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനമാണ് നടത്തിയത്.

_*"അവർ പഠിക്കട്ടെ... നാളെയുടെ കരുത്താകട്ടെ...*_ "എന്ന പ്രമേയത്തിൽ നടന്ന പരിപാടി എം എസ് എഫ് ദേശീയ സെക്രട്ടറി ഷമീർ ഇടിയാട്ടിയിൽ പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.

 വാർഡ് മെമ്പർമാരായ അഷ്റഫ് കാട്ടിൽ, സ്വാദിഖ് നെച്ചിക്കൽ, റഈസ അനീസ്

മുസ്ലിം ലീഗ് ഭാരവാഹികളായ ഏനു സാഹിബ്‌, മൂസ മുസ്ലിയാർ

 കെഎംസിസി ഭാരവാഹികളായ അൻവർ താണിയത്ത്, സിവി ഹൈദർ യൂത്ത് ലീഗ് ഭാരവാഹികളായ യഹ്‌യ ഫൈസി, ശരീഫ് എന്നിവർ 

പരിപാടിക്ക് ആശംസകൾ നേർന്നു

 എം എസ് എഫ് തെങ്ങിൽ ശാഖാ പ്രസിഡന്റ് അൽത്താഫ് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി റൗഫ് മുല്ലപ്പുള്ളി കാട്ടിൽ സ്വാഗതം പറയുകയും പ്രോഗ്രാം കോഡിനേറ്റർ  അഫ്സൽ മണാളത്ത് പരിപാടിക്ക് നന്ദി പറയുകയും ചെയ്തു