25 April 2024 Thursday

ഇന്ധന വിലവർധന പ്രക്ഷോഭം:മഷിക്കുപ്പിയുമായി പെട്രോള്‍ വാങ്ങാനെത്തി എസ്.എസ്.എഫ് പ്രവർത്തകർ

ckmnews

ഇന്ധന വിലവർധന പ്രക്ഷോഭം:മഷിക്കുപ്പിയുമായി പെട്രോള്‍ വാങ്ങാനെത്തി എസ്.എസ്.എഫ് പ്രവർത്തകർ



ചങ്ങരംകുളം :അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിച്ച് കൊണ്ട് പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി എസ് എസ് എഫ് പ്രവർത്തകർ. എടപ്പാൾ ഡിവിഷനിലെ ആറ് ഇന്ധന വിൽപ്പന കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. പൊതു ജന ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങളിൽ ജനങ്ങളെ കൂടുതൽ ബോധവാൻമാരാക്കുകയും പ്രതികരിക്കാൻ പ്രാപ്തരാക്കുകയുമാണ് വിത്യസ്ത പ്രതിഷേധം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്. ‘പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് പമ്പുകൾക്ക് മുമ്പിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്. എസ് എസ് എഫ് എടപ്പാൾ  ഡിവിഷൻ സെക്രട്ടറി മാരായ സൈഫുല്ല അദനി, അനസ് നുസ്റി, ഡിവിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹയ്യ് നുസ്റി, ശുഐബ് മുഈനി, ശബീബ് തുടങ്ങിയവരുടെ   നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.