29 March 2024 Friday

കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് ഫണ്ട് സമ്മാനിച്ച് രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥി

ckmnews

കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് ഫണ്ട് സമ്മാനിച്ച് രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥി


ചങ്ങരംകുളം:പുന്നയൂർക്കുളം ചെറായി  സ്‌കൂളിലെ  രണ്ടാം ക്ലാസ് വിദ്യാര്‍ഥി ദക്ഷ കല്ല്യാണിയാണ് (ക്രിയേറ്റീവ് ആംബുലന്‍സ് ഉടമ  രാജേഷിന്റെ മകള്‍) തന്റെ പിറന്നാളിനോടനുബന്ധിച്ച് , സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പണം പഞ്ചായത്തിനു കൈമാറിയത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ.നിഷാര്‍, വാര്‍ഡ് മെംബര്‍ ശോഭ പ്രേമന്‍, പഞ്ചായത്ത് സെക്രട്ടറി അനിത രാമന്‍, സ്‌കൂള്‍ പിടിഎ ഭാരവാഹികളായ എം.റാണാപ്രതാപ്, വി.താജുദ്ദീന്‍, എം.കെ.രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.