19 April 2024 Friday

കുരുന്ന് ഹൃദയത്തിലും നന്മയുടെ തിരിനാളം ക്യാന്‍സര്‍ ബാധിതര്‍ക്ക് തലമുടി മുറിച്ച് സമ്മാനിച്ച് ആറാം ക്ളാസ് വിദ്യാര്‍ത്ഥി

ckmnews

കുരുന്ന് ഹൃദയത്തിലും നന്മയുടെ തിരിനാളം


ക്യാന്‍സര്‍ ബാധിതര്‍ക്ക് തലമുടി മുറിച്ച് സമ്മാനിച്ച് ആറാം ക്ളാസ് വിദ്യാര്‍ത്ഥി


ചങ്ങരംകുളം:ക്യാന്‍സര്‍ ബാധിതര്‍ക്ക് തലമുടി മുറിച്ച് സമ്മാനിച്ച് ആറാം ക്ളാസ് വിദ്യാര്‍ത്ഥിയുടെ മഹനീയ മാതൃക.പോട്ടൂര്‍ മോഡേണ്‍ എച്ച് എസ് എസ് സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയായ ഫാത്തിമ്മ അഫ്നയാണ് താന്‍ പരിപാലിച്ച് വളര്‍ത്തിയ തലമുടി മുറിച്ച് കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സമ്മാനിച്ചത്.എറവക്കാട് സ്വദേശികളായ  മുഹമ്മദ്‌ അഫ്‌സൽ നജ്മത്‌ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.