25 April 2024 Thursday

ലോക്ക് ഡൗൺ കാലത്ത് മലബാറിൽ കോഴി ഇറച്ചിയുടെ വില കുതിച്ചു കയറുന്നു

ckmnews

മലപ്പുറം : ലോക്ക് ഡൗൺ കാലത്ത് മലബാറിൽ കോഴി ഇറച്ചിയുടെ വില കുതിച്ചു കയറുന്നു. കഴിഞ്ഞയാഴ്ച കിലോക്ക് 160 രൂപ നിരക്കില്‍ വിറ്റ കോഴിയിറച്ചിക്കാണ് ഒരാഴ്ചകൊണ്ട് ഒറ്റയടിക്ക് വില കൂട്ടി,230 മുതൽ 250 ൽ വരെ എത്തി നില്കുന്നത്. ദിവസേനെ 10 ഉം ഇരുപതും രൂപയാണ് കിലോക്ക് കൂടുന്നത്. എന്നാൽ വില വർധനവിനുള്ള കാരണം തമിഴ്നാട് ലോബി ആണെന്നാണ് ആരോപണം.



പതിമൂന്നോളം കമ്പനികളാണ് കേരളത്തിലേക്ക് കോഴി തീറ്റ ഇറക്ക് മതി ചെയ്യുന്നത്.

ലോക്ക് ഡൗണിന്റെ പേരില്‍ കേരളത്തിലേക്കുളള കോഴി തീറ്റകള്‍ ആദ്യഘട്ടത്തില്‍  തന്നെ തമിഴ്നാട് നിന്നുളള കമ്പനികല്‍ നിര്‍ത്തിയിരുന്നു.

ഇത് മൂലം സംസഥാനത്ത് ഫാമുകളില്‍ ഉണ്ടായിരുന്ന കോഴികള്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലക്ക് വിറ്റഴിക്കേണ്ടിയും വന്നു. എന്നാല്‍ ഈ സമയം തമിഴ്‌നാട്ടിലടക്കം ഫാമുകളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുകയും കേരളത്തിലേക്ക് കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യാതിരിക്കുകയും ചെയ്തതാണ് കോഴി വിലവര്‍ദ്ധനവിന് കാരണമെന്നാണ് അസോസിയേഷന്‍ പൗല്‍ട്രി ഫാം ഭാരവാഹികള്‍ പറഞ്ഞു. കോഴി തീറ്റക്കും, കോഴി കുഞ്ഞുങ്ങൾക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതാണ് കോഴി വിപണിയില്‍ വില നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് കഴിയാതെ പോവുന്നത്. എന്ന് പൗല്‍ട്രി ഫാം ഭാരവാഹികള്‍ പറഞ്ഞു.

അതെ സമയം റംസാൻ വന്നതോടെ കോഴി വില്പനയിൽ വൻ വർദ്ധനവ് ഉണ്ടായി. ഇതും കോഴി വില വർദ്ധനവിന് സാഹചര്യം.

ഒരുക്കി കൊടുത്ത് എന്നും

ഈ രീതിയിൽ കോഴി വില വർധിച്ചാൽ ഒരു ആഴ്ച മാത്രം പെരുന്നാളിന് ബാക്കി നിൽക്കുബോൾ പെരുന്നാൾ എത്തുമ്പോഴേക്ക് കോഴി വില ഇനിയും വർദ്ധിക്കാനാണ് സാധ്യത എന്ന് വ്യാപാരികൾ പറഞ്ഞു.