25 April 2024 Thursday

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.06 ശതമാനം മലപ്പുറം ജില്ലയില്‍ 1,293 പേര്‍ക്ക് കോവിഡ് 1,568 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.06 ശതമാനം


മലപ്പുറം ജില്ലയില്‍ 1,293 പേര്‍ക്ക് കോവിഡ് 1,568 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 17) 1,293 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 14.06 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,568 പേര്‍ വ്യാഴാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,07,969 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.


രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,261 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. എട്ട് പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 20 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 37,544 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10,902 പേരാണ് ചികിത്സയിലുള്ളത്.


കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 752 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 246 പേരും 74 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 652 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,046 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍


കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ് കാര്യക്ഷമമായ നടപടികള്‍ ജില്ലയില്‍ തുടരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറച്ചു കൊണ്ടുവന്ന് പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. പ്രതിദിന കണക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യ ജാഗ്രത ഉറപ്പു വരുത്തുന്നതില്‍ അതീവ ശ്രദ്ധ വേണമെന്നും ഡോ. കെ. സക്കീന ഓര്‍മ്മിപ്പിച്ചു.


ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ രോഗ വ്യാപന സാധ്യത തിരിച്ചറിഞ്ഞുള്ള സമീപനമാണ് വേണ്ടത്. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 17) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 06

ആലങ്കോട് 03

ആലിപ്പറമ്പ് 17

അമരമ്പലം 06

ആനക്കയം 10

അങ്ങാടിപ്പുറം 18

അരീക്കോട് 22

ആതവനാട് 23

ഊരകം 02

ചാലിയാര്‍ 12

ചീക്കോട് 07

ചേലേമ്പ്ര 07

ചെറിയമുണ്ടം 06

ചെറുകാവ് 04

ചോക്കാട് 05

ചുങ്കത്തറ 06

എടക്കര 08

എടപ്പറ്റ 15

എടപ്പാള്‍ 21

എടരിക്കോട് 03

എടവണ്ണ 19

എടയൂര്‍ 07

ഏലംകുളം 01

ഇരിമ്പിളിയം 12

കാലടി 03

കാളികാവ് 22

കല്‍പകഞ്ചേരി 08

കണ്ണമംഗലം 04

കരുളായി 02

കരുവാരക്കുണ്ട് 13

കാവനൂര്‍ 12

കീഴാറ്റൂര്‍ 20

കീഴുപറമ്പ് 01

കോഡൂര്‍ 02

കൊണ്ടോട്ടി 08

കൂട്ടിലങ്ങാടി 07

കോട്ടക്കല്‍ 26

കുറുവ 05

കുറ്റിപ്പുറം 16

കുഴിമണ്ണ 13

മക്കരപ്പറമ്പ് 05

മലപ്പുറം 20

മമ്പാട് 11

മംഗലം 22

മഞ്ചേരി 33

മങ്കട 14

മാറാക്കര 01

മാറഞ്ചേരി 28

മേലാറ്റൂര്‍ 10

മൂന്നിയൂര്‍ 31

മൂര്‍ക്കനാട് 24

മൂത്തേടം 12

മൊറയൂര്‍ 02

മുതുവല്ലൂര്‍ 17

നന്നമ്പ്ര 18

നന്നംമുക്ക് 05

നിലമ്പൂര്‍ 16

നിറമരുതൂര്‍ 27

ഒഴൂര്‍ 03

പള്ളിക്കല്‍ 04

പാണ്ടിക്കാട് 08

പരപ്പനങ്ങാടി 09

പറപ്പൂര്‍ 17

പെരിന്തല്‍മണ്ണ 12

പെരുമണ്ണ ക്ലാരി 07

പെരുമ്പടപ്പ് 04

പെരുവള്ളൂര്‍ 05

പൊന്മള 06

പൊന്മുണ്ടം 16

പൊന്നാനി 28

പൂക്കോട്ടൂര്‍ 19

പോരൂര്‍ 01

പോത്തുകല്ല് 04

പുലാമന്തോള്‍ 08

പുളിക്കല്‍ 10

പുല്‍പ്പറ്റ 05

പുറത്തൂര്‍ 41

പുഴക്കാട്ടിരി 07

താനാളൂര്‍ 25

താനൂര്‍ 20

തലക്കാട് 16

തവനൂര്‍ 18

താഴേക്കോട് 20

തേഞ്ഞിപ്പലം 13

തെന്നല 09

തിരുനാവായ 22

തിരുവാലി 02

തൃക്കലങ്ങോട് 06

തൃപ്രങ്ങോട് 03

തുവ്വൂര്‍ 01

തിരൂര്‍ 07

തിരൂരങ്ങാടി 07

ഊര്‍ങ്ങാട്ടിരി 12

വളാഞ്ചേരി 01

വളവന്നൂര്‍ 25

വള്ളിക്കുന്ന് 36

വട്ടംകുളം 08

വാഴക്കാട് 06

വാഴയൂര്‍ 06

വഴിക്കടവ് 24

വെളിയങ്കോട് 14

വേങ്ങര 07

വെട്ടത്തൂര്‍ 05

വെട്ടം 47

വണ്ടൂര്‍ 21